ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്

മുതുവല്പൂർ ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

എം.പി മുഹമ്മദ്

പ്രസിഡൻ്റ്

മൈമൂന ടീച്ചർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാഹിദ ഡി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബഷീർ ഇ.ടി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രജനി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഷ്റഫലി സി.ടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി ബ്ലോക്കിലാണ് മുതുവല്ലൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2005 ഒക്ടോബര്‍ 2-ാം തിയതിയാണ് മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 26.09 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വടക്ക്-ചീക്കോട് ഗ്രാമപഞ്ചായത്ത്, കിഴക്ക്-കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകള്‍, തെക്ക്-കൊണ്ടാട്ടി മുനിസിപ്പാലിറ്റി, കുഴിമണ്ണ പഞ്ചായത്ത്, പടിഞ്ഞാറ്-പുളിക്കല്‍ പഞ്ചായത്ത്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി എന്നിവയാണ് അതിര്‍ത്തികള്‍. 90% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് മുതുവല്ലൂര്‍. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ കല്ല് വെട്ടിമല, നരിമട, ഗുഹ, ഇരട്ടക്കിണര്‍, വലിയ ആല്‍മരവും, നമസ്കാരക്കല്ലും ഉള്‍ക്കൊള്ളുന്ന പാറക്കുളം എന്നിവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ആകര്‍ഷകങ്ങളായ സ്ഥലങ്ങളാണ്. മയിലാമ്പ്രമല, കുന്നത്ത്മല, താളിയില്‍ പുറായമല, നെല്ലിക്കുന്ന് മല, ചിറക്കല്‍ ചോലമല, വള്ളിക്കാട്ടുകുന്ന് മല, ഇക്കല്ലൂര്‍ പുറായ മല, കരിങ്ങാറ മല എന്നിവ മുതുവല്ലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മലകളാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂതിരി രാജവംശത്തിന്റെ അധീനതയിലായിരുന്ന മുതുവല്ലൂര്‍ നാട്ടുരാജ്യത്തിലെ പത്തു ദേശങ്ങളുടെ ഭാഗമായിരുന്നു ഈ പ്രദേശവും. ചീക്കോട് കോവിലകത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശങ്ങള്‍ എന്ന ചരിത്രസൂചനകള്‍ നിലവിലുണ്ട്. ഈ പ്രദേശങ്ങളില്‍ പൌരാണികകാലത്ത് ഇരുമ്പുസംസ്കരണം നടന്നിരുന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 13, 2026

നരിമട

മുതുവല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ല്‍ ചുള്ളിക്കോട് മലയില്‍ സ്ഥിതി ചെയ്യുന്ന നരിമടകൾ വളരെ പ്രസിദ്ധമാണ്. 1921 ലെ ഖിലാഫത്ത് പ്രക്ഷോപ കാലത്ത് പ്രദേശത്തെ നിരവധി ആളുകൾ ഈ നരിമടകളിൽ ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന് പറയപ്പെടുന്നു. നരിമടകള്‍ കാണാന്‍ നിരവധി സഞ്ചാരികളെത്താറുണ്ട്