ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വികസന കാഴ്ചപ്പാട്

മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്
    ജനപങ്കാളിത്തം, പ്രകൃതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയെ ആസ്പദമാക്കി സമഗ്ര പുരോഗതിയിലേക്ക് മുന്നേറുകയാണ് മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്. ഉൽപ്പാദനം, സേവനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ദീർഘകാല വികസന കാഴ്ചപ്പാടോടെയാണ് പഞ്ചായത്ത് വാർഷിക പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉൽപ്പാദന മേഖല
                 കാർഷിക മേഖല ശക്തിപ്പെടുത്തി ഓരോ വീടുകളിലും പച്ചക്കറി കൃഷിയും ഔഷധസസ്യ വളർത്തലും പ്രോത്സാഹിപ്പിക്കുന്നു. വിഷരഹിത ഭക്ഷ്യ ഉൽപ്പാദനത്തിലൂടെ സ്വയംപര്യാപ്ത ഗ്രാമമെന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷനുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.  പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തും ജൈവ മാലിന്യ സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുടുംബശ്രീ മുഖേന ചെറുകിട സംരംഭങ്ങൾക്കും പിന്തുണ നൽകുന്നു.
സേവന മേഖല
        ആരോഗ്യം, വിദ്യാഭ്യാസം, ജലസംരക്ഷണം, സാമൂഹ്യ സുരക്ഷ എന്നിവ മുൻനിർത്തിയുള്ള പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നു. ലൈഫ് മിഷൻ പദ്ധതികളിലൂടെ സുരക്ഷിതവും ശുചിത്വമുള്ള ഭവനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം സ്മാർട്ട് ക്ലാസ് മുറികൾ, വായനശാല വികസനം, കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. വനിതാ ശാക്തീകരണം, തൊഴിൽ സംരംഭങ്ങൾ, ടൂറിസം വികസനം എന്നിവയ്ക്കായി വിവിധ നവീന പദ്ധതികളും ആവിഷ്കരിച്ചുവരുന്നു.

അടിസ്ഥാന സൗകര്യ വികസനം
     റോഡ്, ഡ്രൈനേജ്, ഗതാഗത സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി പഞ്ചായത്തിന്റെ സമഗ്ര അടിസ്ഥാന വികസനത്തിന് മുൻഗണന നൽകുന്നു. എല്ലാ വാർഡുകളിലും സുരക്ഷിതമായ യാത്രാസൗകര്യവും മികച്ച പൊതുസൗകര്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം സ്ട്രീറ്റ് ലൈറ്റുകളും സൗരോർജ സംവിധാനങ്ങളും വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സമഗ്രവും ജനകീയവുമായ വികസന കാഴ്ചപ്പാടിലൂടെ മികച്ച ഗ്രാമപഞ്ചായത്തായി മാറുന്നതിനുള്ള പ്രവർത്തനങ്ങളാണ് മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്.