ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി ബ്ലോക്കിലാണ് മുതുവല്ലൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2005 ഒക്ടോബര്‍ 2-ാം തിയതിയാണ് മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 26.09 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വടക്ക്-ചീക്കോട് ഗ്രാമപഞ്ചായത്ത്, കിഴക്ക്-കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകള്‍, തെക്ക്-കൊണ്ടാട്ടി മുനിസിപ്പാലിറ്റി, കുഴിമണ്ണ പഞ്ചായത്ത്, പടിഞ്ഞാറ്-പുളിക്കല്‍ പഞ്ചായത്ത്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി എന്നിവയാണ് അതിര്‍ത്തികള്‍. 90% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് മുതുവല്ലൂര്‍. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ കല്ല് വെട്ടിമല, നരിമട, ഗുഹ, ഇരട്ടക്കിണര്‍, വലിയ ആല്‍മരവും, നമസ്കാരക്കല്ലും ഉള്‍ക്കൊള്ളുന്ന പാറക്കുളം എന്നിവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ആകര്‍ഷകങ്ങളായ സ്ഥലങ്ങളാണ്. മയിലാമ്പ്രമല, കുന്നത്ത്മല, താളിയില്‍ പുറായമല, നെല്ലിക്കുന്ന് മല, ചിറക്കല്‍ ചോലമല, വള്ളിക്കാട്ടുകുന്ന് മല, ഇക്കല്ലൂര്‍ പുറായ മല, കരിങ്ങാറ മല എന്നിവ മുതുവല്ലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മലകളാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത്. വാഴയും, കുരുമുളകും, വെറ്റിലയും, കശുവണ്ടിയും മറ്റു പച്ചക്കറികളുമാണ് പഞ്ചായത്തില്‍ കൃഷിചെയ്യപ്പെടുന്ന പ്രധാന വിളകള്‍. വാച്ചാല്‍ തോട്, മാരാത്ത് തോട് എന്നിവ പഞ്ചായത്തിലെ ജലസേചന സൌകര്യങ്ങളാണ്. 22 കുളങ്ങള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമല്ല ശുദ്ധജല വിതരണത്തിനും ഉപയോഗപ്പെടുത്താവുന്നതാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് മുതുവല്ലൂര്‍. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 7 വിദ്യാലയങ്ങളും, സ്വകാര്യമേഖലയില്‍ 4 വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നു. കൂടാതെ, പഞ്ചായത്തില്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടെക്നിക്കല്‍ എച്ച്.എസ്.എസ്.മുതുവല്ലൂര്‍. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ഡിസ്പെന്‍സറി  മുതുപറമ്പിൽ സ്ഥിതി ചെയ്യുന്നു. വില്ലേജ് ഓഫീസ്, കൃഷിഭവന്‍, 4 തപാല്‍ ഓഫീസുകള്‍ എന്നിവയാണ് മുതുവല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍