ഹർ ഘർ ജല്‍

കുടിവെള്ള വിതരണ രംഗത്ത് ഏറെ അഭിമാനകരമായ ഒരു ചരിത്രമാണ് മുതുവല്ലൂരിന്‍റേത് . ഇന്ത്യയിലുടനീളം നടപ്പിലാക്കുന്ന സമ്പൂർണ ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷൻ പ്രവർത്തിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ പൈപ്പ് വെള്ളം എത്തി എന്ന ‘ഹർ ഘർ ജൽ’ പ്രഖ്യാപനം 2025 സെപ്റ്റംബർ 9 ന് ബഹു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു. മലപ്പുറം ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്താണ് മുതുവല്ലൂർ. 
കുടിവെള്ളത്തിന് വേണ്ടി വലിയ ബുദ്ധിമുട്ട് നേരിട്ട നമ്മുടെ  ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തും  ഈ ശുദ്ധ ജലം എത്തിത്തുടങ്ങി. ഇതിന്റെ പിന്നിൽ ഒരു പാട് പേരുടെ കഠിനാധ്വാനമുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിച്ച് നിന്നതുകൊണ്ടാണ് വാടർ അതോറിറ്റി അടക്കമുള്ള വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥരും കരാറുകാരും മറ്റു ഗ്രാമപഞ്ചായത്തിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചത് കൊണ്ടാണ് നമ്മുടെ പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.